കോഴിക്കോട് നടന്ന സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി പൊതുസമ്മേളനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡി വേട്ടയാടലുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് എം.എ ബേബിയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മാത്രമാണ് പരസ്യമായി പ്രതികരിച്ചത്.
വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയെങ്കിലും, പൊതുസമ്മേളനത്തിലെ തന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രി ഈ വിഷയം പരാമർശിച്ചില്ല. എന്നാൽ, യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.
ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. വന്ദേമാതരത്തിലും പി.എം ശ്രീ പദ്ധതിയിലും യുഡിഎഫ് സ്വീകരിച്ചത് ഇതേ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

