വടശ്ശേരിക്കര: സെന്റർ മാർത്തോമ്മ സണ്ടേസ്കൂൾ സമാജത്തിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ജേക്കബ് ജോൺ നിർവ്വഹിച്ചു. ചടങ്ങിൽ സമാജം പ്രസിഡന്റ് സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു.
സണ്ടേസ്കൂൾ സമാജത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി നടന്ന സമ്മേളനത്തിൽ ഫിലിപ്പ് ബേബി, ഏബഹാം വർഗീസ്, അനു ഫിലിപ്പ്, മാത്യുസ് പി. തോമസ്, മാത്യു പി.
വർഗീസ്, ഫ്രെഡി ഉമ്മൻ, എ.ടി. മാത്യൂ, ഒ.ടി.
രഞ്ജിത്ത് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു.
10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കാണ് ഉപഹാരങ്ങൾ നൽകിയത്. ഇതിനു പുറമെ, മാർത്തോമ്മ സഭ റാന്നി- നിലയ്ക്കൽ ഭദ്രാസന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട
അനു ഫിലിപ്പിനെയും, ഭദ്രാസന കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് ബേബിയെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

