കോഴിക്കോട് ജില്ലയിലെ മുട്ടോളിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. അപകടത്തിൽ പാലത്ത് സ്വദേശിയായ സിറാജ് (40) ആണ് മരണപ്പെട്ടത്.
മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനായി ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന മറ്റ് രണ്ട് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണ്.
അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

