ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ സ്വപ്നങ്ങളുമായി മുന്നേറുന്ന കൊല്ലം സ്വദേശി ആൽബിന് പ്രിയപ്പെട്ട ബഹിരാകാശ യാത്രികൻ ഡോ.
അനിൽ മേനോനിൽ നിന്ന് ലഭിച്ച മറുപടി വലിയ ആവേശമാണ് പകരുന്നത്. വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങളിലേക്ക് ഡോ.
അനിൽ മേനോൻ തയ്യാറെടുക്കുമ്പോൾ, തനിക്ക് ലഭിച്ച ആ സന്ദേശം തൻ്റെ ലക്ഷ്യത്തിലേക്കുള്ള ഊർജ്ജമായി കാണുകയാണ് ഈ യുവാവ്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആൽബിൻ തൻ്റെ ആഗ്രഹം സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴി ഡോ.
അനിൽ മേനോനെ അറിയിച്ചത്. റോബോട്ടിക്സ് ഡിപ്ലോമ വിദ്യാർത്ഥിയായിരുന്ന കാലത്ത്, തനിക്കും ബഹിരാകാശ യാത്രികനാകണമെന്ന ആഗ്രഹം പങ്കുവെച്ചുകൊണ്ട് ആൽബിൻ അദ്ദേഹത്തിന് സന്ദേശം അയക്കുകയായിരുന്നു.
ഏപ്രിൽ 28-ന് രാവിലെ 10 മണിയോടെയാണ് സന്ദേശം അയച്ചത്. അപ്രതീക്ഷിതമായി അന്ന് ഉച്ചയ്ക്ക് 3 മണിയോടെ തന്നെ ഡോക്ടറുടെ മറുപടിയും ലഭിച്ചു.
‘ആൽബിൻ തന്റെ ആഗ്രഹം വളരെ വലുതാണ്, റോബോട്ടിക്സ് അതിനുള്ള നല്ലൊരു അടിത്തറയാണ്, താങ്കളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ നന്നായി പരിശ്രമിക്കുക’ എന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് മറുപടി വന്നത്. ആദിച്ചനല്ലൂർ നെടിയഴികത്ത് വീട്ടിൽ അലക്സ് – ഷീജ ദമ്പതികളുടെ മകനാണ് എസ്.
ആൽബിൻ. നിലവിൽ കൊച്ചിയിലെ എസ്എഫ്ഒയിൽ ജോലിയിൽ പ്രവേശിച്ചിരിക്കുന്ന ആൽബിൻ, ബഹിരാകാശ യാത്രയെന്ന സ്വപ്നം കൈവിടാതെ അതിനായുള്ള പരിശ്രമങ്ങൾ തുടരുമെന്ന് ഉറപ്പിച്ചു പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

