അഹാന കൃഷ്ണ, സിന്ധു കൃഷ്ണ എന്നിവർ ഉൾപ്പെട്ട കുടുംബപരമായ വിഷയങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളായ തൻവി പങ്കുവെച്ച വ്ളോഗ് വീഡിയോയാണ് വിവാദങ്ങളുടെ തുടക്കത്തിന് കാരണമായത്. ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
“എല്ലാ വീട്ടിലും ഒരു അമ്മു വേണോ എന്ന ചർച്ചകൾ നടക്കുന്നുണ്ടെന്നും തന്റെ ജീവിതത്തിൽ എന്തായാലും ഒരു അമ്മു വേണമെന്നും” അവർ പ്രതികരിച്ചിരുന്നു. ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചുകൊണ്ട് ബിഗ്ബോസ് മുൻ മൽസരാർത്ഥിയും ട്രാൻസ്വുമണുമായ നാദിറ മെഹ്റിൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. നാദിറ മെഹ്റിൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ: “അഹാനയുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നാട്ടുകാർ അറിയണം എന്നുള്ളത് അഹാനയുടെ ആവശ്യമാണ്.
അഹാനയുടെ കുടുംബത്തിനും ആ വാശിയുണ്ട്. അഹാനയ്ക്കെതിരെ ആദ്യമായിട്ടല്ല ഇത്തരത്തിൽ കമന്റുകൾ വരുന്നത്.
ആ കമന്റുകൾക്കെല്ലാം മറുപടി കൊടുത്ത് ആ കുടുംബത്തിന്റെ ഫ്രെയിമിനെത്തന്നെ നശിപ്പിച്ചതായി എനിക്കു തോന്നി. ആ കുടുംബത്തിന് ഒരു സൗന്ദര്യം ഉണ്ടായിരുന്നു.
ആ സൗന്ദര്യം നശിപ്പിച്ചത് ഈ മക്കൾ തന്നെയാണ്. മുത്തശ്ശിയാണ്, പ്രായമായ സ്ത്രീയാണ്.
അവർക്ക് അവരുടേതായ പരിമിതികളും പോരായ്മകളും ഉണ്ട്. ആ പോരായ്മകൾ മനസിലാക്കി പെരുമാറേണ്ടത് അഹാനയാണ്.
വിദ്യാഭ്യാസം ഉള്ളയാളാണ് അഹാന. പക്ഷേ, ആ വിദ്യാഭ്യാസത്തിന്റെ ഗുണം കാണിക്കാതെ പോയി.
ലൈം ലൈറ്റിൽ നിന്നും താഴോട്ടു പോകുന്നുവെന്നു തോന്നുമ്പോൾ ഇതു പറഞ്ഞാൽ റീച്ച് ഉണ്ടാകും. അതെന്റെയൊരു തോന്നലാണ്.
ലൈംലൈറ്റിൽ നിൽക്കുന്നവർ സാധാരണ ചെയ്യുന്ന കാര്യമാണ് ഇതൊക്കെ. പക്ഷേ, അതിനു വേണ്ടി കുടുംബത്തെ ഇട്ടുകൊടുക്കുന്നത് മോശമാണ്”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

