ചാലോട് കൂടാളി കുംഭത്ത് അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ നിർണായകമായ സിസിടിവി പരിശോധനയിൽ പുരോഗതിയില്ല. സംഭവസ്ഥലത്തിന് ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും, അപകടസമയത്ത് എതിർദിശയിൽ വന്നെന്നു കരുതപ്പെടുന്ന വാഹനത്തെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
വെള്ളിയാഴ്ച രാത്രി 11.20-ഓടെയാണ് കുംഭത്ത് വെച്ച് യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്. എതിരെ വന്ന വാഹനത്തിന്റെ ഹൈബീം ലൈറ്റുകൾ തടസ്സമായിത്തീർന്നതും കാറിന്റെ അമിതവേഗതയുമാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.
സാഹചര്യത്തെളിവുകളും മൊഴികളും മുൻനിർത്തി പോലീസ് അന്വേഷണം തുടരുകയാണെങ്കിലും ദൃശ്യങ്ങളിലൂടെ വാഹനം തിരിച്ചറിയാനുള്ള ശ്രമം ഇതുവരെ ഫലവത്തായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

