കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നിപ ബാധിതന്റെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രോഗി നിലവിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഐസിഎംആർ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് രോഗിക്ക് മോണോക്ലോണൽ ആന്റിബോഡിയുടെ രണ്ടാം ഡോസ് നൽകിക്കഴിഞ്ഞതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
നിപ സ്ഥിരീകരിച്ച രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ഒരു ആരോഗ്യപ്രവർത്തകയുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയത് ആശ്വാസകരമാണ്. ആശുപത്രിയിലെ നിരീക്ഷണ സംവിധാനം
നിരീക്ഷണത്തിലായിരുന്നവരിൽ രോഗലക്ഷണങ്ങൾ മാറിയ സാഹചര്യത്തിൽ, രോഗിയുടെ ഏറ്റവും അടുത്ത രണ്ട് ബന്ധുക്കളെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
ഇവരുടെ പരിശോധനാഫലങ്ങൾ നേരത്തെ നെഗറ്റീവ് ആയിരുന്നു. അതേസമയം, സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മറ്റൊരു ബന്ധുവിനെ കൂടി നിരീക്ഷണത്തിനായി ഇന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിലവിൽ ആകെ ആറുപേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. സമ്പർക്കപ്പട്ടികയിലുള്ള ഒരു ആരോഗ്യപ്രവർത്തകയുടെ സ്രവം കൂടി ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യം
ജില്ലയിൽ പുതുതായി നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സമ്പർക്കപ്പട്ടികയിൽ പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടുമില്ല.
നിലവിൽ ആകെ 103 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 4 പേർ അതീവ റിസ്ക് വിഭാഗത്തിലും, 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും, 85 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്.
സമ്പർക്കപ്പട്ടികയിലുള്ളവരിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്. പ്രതിരോധ നടപടികൾ
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര സംഘം, രോഗബാധിതൻ ആദ്യം ചികിത്സ തേടിയ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കൂടാതെ, രോഗം സ്ഥിരീകരിച്ച രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷനിൽ ആരോഗ്യപ്രവർത്തകർ ഭവനസന്ദർശനം തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് 46 വീടുകളിൽ കൂടി ആരോഗ്യവിഭാഗം പരിശോധന നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

