കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ സൗകര്യം, ദിവസവേതനത്തിന് ജോലി ചെയ്യുന്ന സ്ത്രീകളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വലിയ തോതിൽ സഹായകമാകുമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ഈ സുപ്രധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് സിവിൽ സ്റ്റേഷന് മുൻപിൽ കേരള എൻജിഒ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ചടങ്ങിൽ കോഴിക്കോട് നോർത്ത് എംഎൽഎ അഡ്വ: കെ. ജയന്ത് മുഖ്യാതിഥിയായി പങ്കെടുത്തു.
സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു കോറോത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ്.
ഉമാശങ്കർ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പരിപാടിയിൽ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി, ജില്ലാ സെക്രട്ടറി കെ.ദിനേശൻ, പി.
ബിന്ദു, കെ. ജയശ്രീ, സജീവൻ പൊറ്റക്കാട്, പി.അനുപമ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

