ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ എ പത്മകുമാറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം നേതാവ് തോമസ് ഐസക് ആവശ്യപ്പെട്ടു.
വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ജില്ലാ കമ്മിറ്റിയിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്ത് തരത്തിലുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം ജില്ലാ കമ്മിറ്റിയിൽ നിക്ഷിപ്തമാണെന്നും, ആ തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എ പത്മകുമാറിനെതിരെ നടപടി സ്വീകരിക്കുന്നതിൽ ഉണ്ടായ കാലതാമസം സംസ്ഥാനത്തുടനീളം പാർട്ടിക്കും മുന്നണിക്കും തിരിച്ചടിയായെന്ന് തോമസ് ഐസക് വിമർശിച്ചു. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി ഉച്ചയ്ക്ക് ശേഷം നിർണ്ണായകമായ യോഗം ചേരും.
എ പത്മകുമാറിനെ പ്രാഥമിക തലത്തിൽ നടപടിക്ക് വിധേയമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ഉയർന്നു വന്നേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

