ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായ പി.എൻ. പണിക്കരുടെ ചരമവാർഷിക ദിനം സംസ്ഥാനത്ത് വായനാദിനമായി ആചരിക്കുന്നു.
ഇതിന്റെ ഭാഗമായി തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗ്രന്ഥശാലകളിലും പ്രത്യേക അനുസ്മരണ സമ്മേളനങ്ങൾ നടന്നു.
ജൂൺ 19-ന് ആരംഭിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക വിതരണവും വായനാ മത്സരങ്ങളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. “പുസ്തകങ്ങൾ മനുഷ്യന്റെ ഉത്തമ സുഹൃത്തുക്കളാണ്” എന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

