തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച് വ്യാപകമായ ആരോപണങ്ങൾ ഉയരുന്നു. നിലവിലുള്ള മാനദണ്ഡങ്ങൾ പൂർണ്ണമായും അവഗണിച്ചുകൊണ്ട് നടന്ന നിയമനങ്ങൾക്കെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ, ദേവസ്വം മന്ത്രി അതൃപ്തി രേഖപ്പെടുത്തി.
സംഭവത്തിൽ ബോർഡ് പ്രസിഡന്റിനെ ഫോണിൽ ബന്ധപ്പെട്ട് മന്ത്രി കെ.മുരളീധരൻ വിഷയത്തിന്റെ ഗൗരവം അറിയിച്ചു. വിവാദ നിയമനങ്ങൾ
സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ പ്രധാന ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ചത് വലിയ വിവാദമായിട്ടുണ്ട്.
കൂടാതെ, വൈക്കം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് വാങ്ങിയ മുൻകൂർ തുക തിരിച്ചടയ്ക്കാത്തതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ ദേവസ്വം ആസ്ഥാനത്ത് വിജിലൻസ് ഓഫിസറായി നിയമിച്ചത് കൂടുതൽ ആരോപണങ്ങൾക്ക് വഴിവെച്ചു. സന്നിധാനത്തെ ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് വഴിവിട്ട
റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ വള്ളിയാങ്കാവ് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറാക്കി മാറ്റിയതും സ്ഥലംമാറ്റപ്പട്ടികയിൽ ഉൾപ്പെടുന്നു. രാഷ്ട്രീയ ഇടപെടൽ ആരോപണം
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസിസ്റ്റന്റ് കമ്മിഷണർ തസ്തികകളിലേക്കായി 70 പേരെയും, സ്ഥാനക്കയറ്റം വഴി 5 പേരെയും നിയമിച്ചിട്ടുണ്ട്.
വരുമാനം കൂടുതലുള്ള തിരുവല്ലം, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയാങ്കാവ് എന്നീ ക്ഷേത്രങ്ങളിലെ നിയമനങ്ങളിൽ കടുത്ത സമ്മർദം ഉണ്ടായിരുന്നു. സീനിയർ ഉദ്യോഗസ്ഥരെ ഇത്തരം തസ്തികകളിൽ നിയമിക്കരുതെന്ന മാനദണ്ഡം ലംഘിച്ച് സിപിഎം അനുകൂല യൂണിയൻ വനിതാ നേതാവിനെ തിരുവല്ലത്ത് നിയമിച്ചു.
അതേസമയം, ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ സീനിയർ ഉദ്യോഗസ്ഥൻ എന്ന മാനദണ്ഡം ഉപയോഗപ്പെടുത്തി കോൺഗ്രസ് അനുകൂല യൂണിയൻ നേതാവിനെ ഒഴിവാക്കി പകരം ജൂനിയറായ ഇടതുപക്ഷ നേതാവിനെ നിയമിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പന്തളം ക്ഷേത്രത്തിൽ വിജിലൻസ് കേസിൽ ഉൾപ്പെട്ട
ഉദ്യോഗസ്ഥനെ നിയമിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ബോർഡ് പ്രസിഡന്റിനെ മറികടന്ന് സിപിഎം അംഗം നിയമനങ്ങളിൽ വ്യാപകമായി ഇടപെട്ടുവെന്നും ഇതിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ദേവസ്വം എംപ്ലോയീസ് ഫണ്ട് അധികൃതർ മന്ത്രിയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

