സംസ്ഥാന പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ പല തീരുമാനങ്ങളും നടപ്പിലാക്കിയ കാലഘട്ടമായിരുന്നു മുൻ ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഭരണകാലം. 2014 ജനുവരി ഒന്നു മുതൽ 2016 മേയ് 20 വരെ രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരിക്കെ അദ്ദേഹം കൈക്കൊണ്ട
പരിഷ്കാരങ്ങൾ ജീവനക്കാരുടെ മനോവീര്യം വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചെന്ന് അദ്ദേഹം ഓർമിക്കുന്നു. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതെ വിതരണം ചെയ്തതും ഓർഡിനറി ബസുകളിൽ ടിക്കറ്റ് നിരക്ക് ഒരു രൂപ കുറച്ചതും അക്കാലത്തെ പ്രധാനപ്പെട്ട
തീരുമാനങ്ങളായിരുന്നു. കെഎസ്ആർടിസിയെ സാമ്പത്തികമായി ഭദ്രമാക്കുന്നതിനുള്ള നടപടികൾക്കൊപ്പം തന്നെ യാത്രക്കാരുടെ സൗകര്യം കൂടി മുൻനിർത്തിയായിരുന്നു പ്രവർത്തനങ്ങൾ.
ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ വരുത്തിയ മാറ്റം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.
കാക്കി നിറത്തിലുള്ള വേഷം ഒഴിവാക്കി പകരം വ്യത്യസ്ത തസ്തികകൾക്ക് അനുയോജ്യമായ രീതിയിൽ പുതിയ നിറങ്ങൾ നിശ്ചയിച്ചു.
* ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കടുംനീല പാന്റ്സും ആകാശനീല ഉടുപ്പുമായിരുന്നു നിശ്ചയിച്ചത്.
* സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, ചാർജ്മാൻ എന്നിവർക്ക് കറുപ്പ് പാന്റ്സും ക്രീം ഉടുപ്പും അനുവദിച്ചു.
* ഇൻസ്പെക്ടർ, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ എന്നിവർക്ക് കറുപ്പ് പാന്റ്സും വെള്ള ഉടുപ്പുമാണ് യൂണിഫോമായി നൽകിയത്.
* പ്യൂൺ, സ്റ്റോർ ഇഷ്യൂവർ (പുരുഷൻ) എന്നിവർക്ക് കാപ്പിപ്പൊടി നിറത്തിലുള്ള വേഷവും വനിതാ ജീവനക്കാർക്ക് ഇതേ നിറത്തിലുള്ള സാരിയും ബ്ലൗസുമാണ് നിശ്ചയിച്ചത്.
* തൂപ്പുകാർക്ക് കടുംനീല വേഷവും മെക്കാനിക്ക്, പമ്പ് ഓപ്പറേറ്റർ, ഗാരിജ് മസ്ദൂർ എന്നിവർക്ക് കടും ചാര നിറത്തിലുള്ള വേഷവും നൽകി. സുരക്ഷാ ജീവനക്കാർക്ക് മാത്രമാണ് കാക്കി യൂണിഫോം നിലനിർത്തിയത്.
ഇൻസെർട്ട് ചെയ്ത് ധരിക്കണമെന്നും, ഉടുപ്പിൽ കെഎസ്ആർടിസി മുദ്രയും ഉദ്യോഗപ്പേരും പതിക്കണമെന്നും കർശന നിർദ്ദേശമുണ്ടായിരുന്നു. ചില തസ്തികകളിൽ ഉടുപ്പിലെ പോക്കറ്റുകളുടെ എണ്ണം കുറയ്ക്കുന്നതടക്കമുള്ള ക്രമീകരണങ്ങളും നടപ്പിലാക്കിയിരുന്നു.
എന്നാൽ, പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ യൂണിഫോം വീണ്ടും കാക്കി നിറത്തിലേക്ക് മാറുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതുൾപ്പെടെയുള്ള വികസന പദ്ധതികളും അക്കാലത്ത് പരിഗണനയിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

