കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ സൗജന്യ യാത്രാ സൗകര്യം പൊതുഗതാഗത മേഖലയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ വ്യക്തമാക്കി. യാതൊരുവിധ നിബന്ധനകളുമില്ലാതെയാണ് സ്ത്രീകൾക്കായി ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഈ തീരുമാനത്തിലൂടെ വിദ്യാർഥിനികൾക്കും സൗജന്യ യാത്ര ഉറപ്പായിരിക്കുകയാണ്. പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി കെഎസ്ആർടിസിയുടെ വലിയൊരു നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് ഈ സൗകര്യം വലിയൊരു ആശ്വാസമായിരിക്കും. സാധാരണക്കാരായ കുടുംബങ്ങളുടെ പ്രതിമാസ ബജറ്റിൽ ഈ പദ്ധതി വലിയ സ്വാധീനം ചെലുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

