ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) തമ്മിലുള്ള തന്ത്രപ്രധാനമായ സാമ്പത്തിക, ഊർജ്ജ സഹകരണത്തിൽ നിർണ്ണായക തീരുമാനങ്ങൾ. ഇന്ത്യയിലെ പെട്രോളിയം കരുതൽ ശേഖരം വർധിപ്പിക്കുന്നതിനായി മൂന്നുകോടി ബാരൽ ക്രൂഡ് ഓയിൽ സംഭരിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡും അബുദാബി നാഷണൽ ഓയിൽ കമ്പനിയായ അഡ്നോക്കും തമ്മിലാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. മംഗലാപുരത്ത് ഇതിനോടകം തന്നെ അഡ്നോക്കിന്റെ പെട്രോളിയം സംഭരണ സംവിധാനം നിലവിലുണ്ട്.
അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിൽ ഈ കരുതൽ ശേഖരം വലിയൊരു ആശ്വാസമായിരിക്കും. ക്രൂഡ് ഓയിലിന് പുറമെ എൽപിജി, എൽഎൻജി സംഭരണവും വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഊർജ്ജ സുരക്ഷയ്ക്കപ്പുറം മറ്റ് മേഖലകളിലും സഹകരണം വിപുലീകരിക്കുന്നുണ്ട്. എമിറേറ്റ്സ് എൻബിഡി ബാങ്ക്, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി ഏറ്റെടുത്ത സമ്മാൻ കാപിറ്റൽ എന്നിവ വഴി 500 കോടി ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കുക.
പ്രതിരോധ മേഖലയിലെ ആയുധ നിർമ്മാണം, സാങ്കേതിക വിദ്യ, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിലും സഹകരണം ശക്തമാക്കും. കൂടാതെ, കപ്പൽ നിർമ്മാണ മേഖലയിൽ കൊച്ചിൻ ഷിപ്പ് യാർഡും ഡ്രൈഡോക്ക് ദുബായിയും തമ്മിൽ സുപ്രധാന കരാറിൽ ഒപ്പുവെച്ചു.
ഹോർമുസ് കടലിടുക്കിനെ മറികടന്ന് ഇന്ത്യയിലേക്കുള്ള പൈപ്പ് ലൈൻ ശൃംഖല വിപുലീകരിക്കുന്ന പ്രവർത്തനങ്ങളും യുഎഇ ആവിഷ്കരിക്കുന്നുണ്ട്. യുഎഇ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന വേളയിൽ, യുഎഇ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ക്ഷണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

