ചങ്ങനാശ്ശേരി നിയുക്ത എംഎൽഎ വിനു ജോബ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃക്കൊടിത്താനത്ത് വോട്ടർമാർക്ക് നന്ദി അറിയിച്ചു നടത്തുന്ന പര്യടനത്തിനിടെയാണ് സംഭവം നടന്നത്.
വിനു ജോബ് സഞ്ചരിച്ചിരുന്ന ജീപ്പിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടമായതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
ഇവർക്ക് ആവശ്യമായ ചികിത്സകൾ ലഭ്യമാക്കിവരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതേസമയം, വിനു ജോബ് കാര്യമായ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അദ്ദേഹത്തിന് നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

