ശ്രീകണ്ഠപുരം വളക്കൈയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തളിപ്പറമ്പ്– ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന തേലക്കാടൻ എന്ന ബസിലാണ് അപകടം സംഭവിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ബസിന്റെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട
ഉടൻ തന്നെ ഡ്രൈവർ യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു ദുരന്തം ഒഴിവായി.
യാത്രക്കാർ ബസിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ തീ ആളിപ്പടരുകയായിരുന്നു. ഉടൻ തന്നെ വാഹനം ഒതുക്കി നിർത്തിയതിനാൽ മറ്റ് ആളപായങ്ങളൊന്നും സംഭവിച്ചില്ല.
വിവരമറിഞ്ഞ് തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചിരുന്നു. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

