തിരുവനന്തപുരത്ത് വി.ഡി. സതീശൻ എത്തുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല വസതിയിൽ നിന്ന് പുറപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു.
ഗുരുവായൂർ ദർശനത്തിന് ശേഷം മടങ്ങിയെത്തിയ രമേശ് ചെന്നിത്തലയെ കാണാൻ വി.ഡി. സതീശൻ എത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാൽ ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് വ്യക്തമാക്കിയ ശേഷം അദ്ദേഹം വസതിയിൽ നിന്ന് ഇറങ്ങുകയായിരുന്നു. ജോസഫ് വാഴയ്ക്കനും അൻവർ സാദത്തും അദ്ദേഹത്തെ അനുഗമിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ കെ.സി. വേണുഗോപാൽ പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്.
കെ.സി. വേണുഗോപാലിനെതിരെ ആസൂത്രിതമായ നീക്കങ്ങൾ നടന്നുവെന്നും, ഇത് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഇവർ വ്യക്തമാക്കി.
ചില കേന്ദ്രങ്ങളിൽ നിന്ന് ബോധപൂർവമായ വ്യക്തിഹത്യ നടക്കുന്നുണ്ടെന്നും, സതീശന് അനുകൂലമാണ് തീരുമാനമെങ്കിൽ പ്രഖ്യാപനം നീട്ടേണ്ടതിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തീരുമാനം അറിയിച്ചത് അവസാന നിമിഷമാണെന്ന ആക്ഷേപവും കെ.സി.
പക്ഷത്തിനുണ്ട്. ഗുരുവായൂർ ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തല, പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾക്കിടയിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
“ഗുരുവായൂരിൽ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല” എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.കെ. രാഘവൻ, സനീഷ് കുമാർ ജോസഫ്, ടി.
സിദ്ദിഖ്, റോജി എം. ജോൺ, അൻവർ സാദത്ത്, സേനാപതി വേണു എന്നിവർ വി.ഡി.
സതീശനെ സന്ദർശിച്ചു. രമേശ് ചെന്നിത്തല അനുകൂല നേതാക്കളായ ജോസഫ് വാഴക്കൻ, അൻവർ സാദത്ത് എന്നിവർ സതീശനുമായി ചർച്ചകൾ നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

