‘‘ഗെയിമിനിടെ, മൂന്നോ നാലോ നീക്കങ്ങൾ. അത്രയേ ഉള്ളൂ!’’ – ചെസ് ഇതിഹാസം മാഗ്നസ് കാൾസനോട് ബോർഡിലെ കരുനീക്കങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടിയാണിത്.
എന്നാൽ, രാഷ്ട്രീയത്തിന്റെ സങ്കീർണ്ണമായ ചതുരംഗക്കളത്തിൽ ഇതിലും ദൂരക്കാഴ്ചയോടെ കരുക്കൾ നീക്കിയാണ് വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി. സതീശൻ ഭരണനേതൃത്വത്തിലേക്ക് എത്തുന്നത്.
പ്രതിപക്ഷ നേതാവായി ചുമതലയേറ്റ നാൾ മുതൽ കേരളത്തിന്റെ ഭരണചക്രം തിരിക്കാനുള്ള ലക്ഷ്യം അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെയും സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും പ്രതിപക്ഷത്തിരുന്ന് ശക്തമായി നേരിട്ട
അദ്ദേഹം, തന്റെ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. പാർലമെന്ററി പാർട്ടിയിൽ പരിമിതമായ പിന്തുണ മാത്രം ഉണ്ടായിരുന്നിട്ടും, പൊതുവികാരം അനുകൂലമാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു.
സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും തെരുവിലെ ജനപിന്തുണയും സതീശന്റെ വിജയത്തിന് കരുത്തേകി. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു നേതാവ് തെരുവിലൂടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന അപൂർവ്വ കാഴ്ച്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
സാമ്പത്തിക ശാസ്ത്രം മുതൽ സാഹിത്യം വരെ നീളുന്ന വായനയും, വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാനുള്ള കഴിവും അദ്ദേഹത്തെ മറ്റ് നേതാക്കളിൽ നിന്ന് വേറിട്ടു നിർത്തുന്നു. ഏത് പ്രതിസന്ധിയെയും 360 ഡിഗ്രി വീക്ഷണത്തോടെ നോക്കിക്കാണാൻ കഴിയുന്ന അദ്ദേഹത്തിന്റെ പ്രഭാഷണ ചാതുര്യം രാഷ്ട്രീയ പോരാട്ടങ്ങളിൽ നിർണ്ണായകമായി.
അതേസമയം, വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ എറണാകുളം ജില്ലയിൽ യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം അണപൊട്ടി.
പറവൂരടക്കമുള്ള മണ്ഡലങ്ങളിലും ഡിസിസി ഓഫിസ് പരിസരത്തും പ്രവർത്തകർ വലിയ തോതിൽ ഒത്തുചേർന്നു. കൊച്ചിയിൽ നടന്ന വിജയാഘോഷ ജാഥയ്ക്ക് അബ്ദുൽ ലത്തീഫ്, എൻ.ആർ.
ശ്രീകുമാർ, എം.പി. ശിവദത്തൻ, എം.പി.
മഹേഷ് കുമാർ, പോളച്ചൻ മണിയങ്കോട്, കെ.വി. പോൾ, കെ.എക്സ്.
സേവ്യർ, സേവ്യർ തായങ്കരി, ലാലി ജോഫിൻ, വി.കെ. ശശികുമാർ, ഷാജി കുറുപ്പശ്ശേരി, നന്ദകുമാർ, വിജു ചുളയ്ക്കൽ, ആന്റണി പൈനുതറ, സനൽ നെടിയതറ, പി.പി.
ജേക്കബ്, കെ.വി. ആന്റണി, സീന ഗോകുലൻ, ആൽബർട്ട് അമ്പലത്തിങ്കൽ, എം.ജി.
അരിസ്റ്റോട്ടിൽ, കെ.എക്സ്. ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.
കൊച്ചി കോർപറേഷനിൽ മേയർ വി.െക. മിനിമോളുടെ നേതൃത്വത്തിലും ആഘോഷങ്ങൾ നടന്നു.
ആലുവയിലെ വസതിയിൽ ഭാര്യ ലക്ഷ്മിപ്രിയയും മാതാപിതാക്കളായ ശിവൻകുട്ടി, ദേവകി എന്നിവരും ആഹ്ലാദം പങ്കിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

