കാസർക്കോട്- ആളുകളെ വെറുപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നതുമായ പ്രസംഗങ്ങളിൽനിന്ന് സമസ്ത നേതാക്കൾ വിട്ടുനിൽക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കാസർക്കോട് പയ്യക്കി ഉസ്താദ് അക്കാദമിയിൽ നടന്ന വാർഷിക സനദ് ദാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
നാട്ടിലെ നന്മ നിലനിർത്താനും സൗഹൗർദ്ദം ഊട്ടിയുറപ്പിക്കാനുമാണ് നേതാക്കളും പ്രവർത്തകരും ശ്രമിക്കേണ്ടത്.
ആവേശവും വികാരവും ഉണ്ടാകുമ്പോൾ എന്തെങ്കിലും വിളിച്ചു പറയരുത്. പ്രസംഗത്തിൽ സൂക്ഷ്മത പുലർത്തണം.
വിശ്വാസികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വാക്കുകൾ മാത്രമേ നേതാക്കൾ പ്രയോഗിക്കാവൂ എന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ജിഫ്രി തങ്ങളുടെ പ്രസംഗം.
2024 January 15
Kerala
Jifri Muthukoya thangal
samastha
title_en:
jifri muthukoya thangal speech
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

