കോഴിക്കോട് വെങ്ങാലി സ്വദേശിയായ മമ്മദ് കോയ (66) ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീടിന് സമീപത്തുവെച്ച് പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എലത്തൂര്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്, സബ് ഇന്‍സ്പെക്ടര്‍മാരായ ഷഹദ്, വിജയന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രൂപേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രുതി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വെങ്ങാലിയില്‍ നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

