തിരുവനന്തപുരം: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. കുടുംബവാഴ്ചയും അഴിമതിയും മുഖമുദ്രയാക്കിയ കോൺഗ്രസ്-ആർജെഡി സഖ്യത്തിന്റെ ‘ജംഗിൾ രാജിനെ’ ബിഹാറിലെ ജനത തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കും എൻഡിഎയ്ക്കും പിന്തുണ നൽകിയ ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, അടുത്തത് കേരളത്തിന്റെ ഊഴമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ബിഹാർ തിരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം വ്യക്തമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ ബി.ജെ.പിയും എൻ.ഡി.എയും മുന്നോട്ടു വയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് വീണ്ടും പിന്തുണ നൽകിയ ബിഹാറിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിൻ്റെയും ആർ.ജെ.ഡി.യുടെയും ജംഗിൾ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞതിനും അഭിനന്ദനങ്ങൾ!
ഇനി കേരളത്തിന്റെ ഊഴമാണ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക മുന്നേറ്റമാണ് എൻഡിഎ കാഴ്ചവെച്ചത്.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയ എൻഡിഎ, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 122 സീറ്റുകൾ മറികടന്ന് അധികാരം ഉറപ്പിക്കുകയായിരുന്നു. അതേസമയം, കോൺഗ്രസ്, ആർജെഡി തുടങ്ങിയ പാർട്ടികൾ ഉൾപ്പെട്ട
മഹാസഖ്യത്തിന് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

