നിയമസഭയിൽ അവതരിപ്പിച്ച മാരിടൈം ബോർഡ് ബില്ലിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. സംസ്ഥാനത്തെ തുറമുഖ മേഖലയിൽ സ്വകാര്യ നിക്ഷേപ നയങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് ആവശ്യമായ ശിപാർശകൾ സമർപ്പിക്കാൻ മാരിടൈം ബോർഡിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
പുതിയ ബില്ലിലെ വ്യവസ്ഥകൾ പ്രകാരം മുഖ്യമന്ത്രി ആയിരിക്കും മാരിടൈം ബോർഡിന്റെ ചെയർപേഴ്സൺ. തുറമുഖ മന്ത്രി വൈസ് ചെയർപേഴ്സൺ സ്ഥാനവും വഹിക്കും.
സംസ്ഥാനത്ത് ബൃഹത്തായ രീതിയിലുള്ള തുറമുഖ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കുകയുണ്ടായി. സംസ്ഥാനത്തുള്ള മുഴുവൻ തുറമുഖങ്ങളുടെയും മേൽനോട്ട
ചുമതല ഇനിമുതൽ ഈ ബോർഡിനായിരിക്കും. കൂടാതെ, എല്ലാ തുറമുഖങ്ങളുടെയും നാവിഗേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും മാരിടൈം ബോർഡായിരിക്കുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

