കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട രണ്ട് റൂട്ടുകളിൽ പുതിയ കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസുകൾ ഉടൻ പ്രവർത്തനമാരംഭിക്കുന്നു.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സി.കെ.കാസിം എംഎൽഎയാണ് നടത്തിയത്. വരുന്ന ഒക്ടോബർ 14 മുതൽ സർവീസുകൾ ഔദ്യോഗികമായി ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊടിയത്തൂർ, ചെറുവാടി, മാവൂർ വഴിയുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷൻ റൂട്ടിലും, മണാശ്ശേരി എംഎഎംഒ കോളജ് വഴിയുള്ള കോഴിക്കോട് റൂട്ടിലുമാണ് പുതിയ ബസുകൾ സർവീസ് നടത്തുന്നത്. മുക്കം, ചെറുവാടി, കൊടിയത്തൂർ വഴി കോഴിക്കോട്ടേക്ക് നേരത്തെ ഉണ്ടായിരുന്ന കെഎസ്ആർടിസി സർവീസ് സമീപകാലത്ത് പൂർണ്ണമായി നിലച്ചിരുന്നു.
ഇത് ഈ മേഖലയിലെ വ്യാപാരികൾ, കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിത്യയാത്രക്കാരെ വലിയ ദുരിതത്തിലാക്കിയിരുന്നു. ഈ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസുകൾ യാഥാർത്ഥ്യമാക്കുന്നത്.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സാഹചര്യത്തിൽ, മലയോര മേഖലയിലുള്ള ജനങ്ങൾക്കും ഈ ആനുകൂല്യം പൂർണ്ണമായും ലഭ്യമാക്കുക എന്നതാണ് സർവീസുകളുടെ പ്രധാന ലക്ഷ്യം. അതിരാവിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും ഈ പുതിയ സർവീസ് ഏറെ ആശ്വാസകരമായിരിക്കുമെന്ന് സി.കെ.കാസിം എംഎൽഎ കൂട്ടിച്ചേർത്തു.
പുതിയ സർവീസ് സമയക്രമം താഴെ പറയുന്നതാണ്: പുലർച്ചെ 4.20-ന് തിരുവമ്പാടിയിൽ നിന്നാരംഭിക്കുന്ന സർവീസ് – 4.30-ന് കൂടരഞ്ഞി, കാരമൂല, 4.40-ന് മുക്കം, 4.50-ന് ചെറുവാടി, കൃത്യം 5.00 മണിക്ക് മാവൂർ, 5.20-ന് മെഡിക്കൽ കോളജ് വഴി ആരംഭിച്ച് രാവിലെ 6.00 മണിക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. തിരിച്ച്, രാവിലെ 6.05-ന് റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ച് 6.15-ന് പാളയം, 7.00-ന് മാവൂർ, 7.10-ന് ചെറുവാടി, 7.20-ന് മുക്കം, കാരമുല, 7.30-ന് കൂടരഞ്ഞി വഴി രാവിലെ 7.45-ന് തിരുവമ്പാടിയിൽ തിരിച്ചെത്തും.
തുടർന്ന് രാവിലെ 8.40-ന് തിരുവമ്പാടിയിൽ നിന്നാരംഭിക്കുന്ന സർവീസ് – 8.50-ന് കൂടരഞ്ഞി, കാരമൂല, കൃത്യം 9.00 മണിക്ക് മുക്കം, 9.20-ന് മണാശ്ശേരി എംഎഎംഒ കോളജ്, 9.35-ന് പുൽപറമ്പ് വഴി പാഴൂർ, കൂളിമാട്, മാവൂർ, മെഡിക്കൽ കോളജ് വഴി രാവിലെ 10.15-ന് കോഴിക്കോട് എത്തിച്ചേരും. തുടർന്ന്, രാവിലെ 10.45-ന് കോഴിക്കോട് നിന്നാരംഭിച്ച് പാളയം, മാവൂർ കുളിമാട് വഴി രാവിലെ 11.55-ന് ചെറുവാടിയിലും, കൊടിയത്തൂർ, കാരശേരി വഴി ഉച്ചയ്ക്ക് 12.20-ന് മുക്കത്തും എത്തിച്ചേരും.
ഉച്ചയ്ക്ക് 12.45-ന് വീണ്ടും മുക്കത്ത് നിന്നാരംഭിച്ച് കാരശ്ശേരി, കൊടിയത്തൂർ വഴി ഉച്ചയ്ക്ക് 12.55-ന് ചെറുവാടി, മാവൂർ, മെഡിക്കൽ കോളജ് വഴി ഉച്ചയ്ക്ക് 2.20-ന് കോഴിക്കോട് എത്തിച്ചേരും. വൈകിട്ട് 5.10-ന് കോഴിക്കോട് നിന്നാരംഭിച്ച് പാളയം, മാവൂർ, വൈകിട്ട് 6.20-ന് ചെറുവാടി, കൊടിയത്തൂർ, കാരശ്ശേരി, 6.30-ന് മുക്കം, 6.40-ന് കാരമൂല, 6.45-ന് കൂടരഞ്ഞി വഴി വൈകിട്ട് 6.50-ന് തിരുവമ്പാടിയിൽ സർവീസ് അവസാനിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

