കോട്ടയം– കുമരകം റോഡിലെ കോണത്താറ്റ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്ത് ഒരു വർഷം പിന്നിടുമ്പോഴേക്കും കിഴക്കേക്കരയിലെ സമീപനപാത ഒരടിയിലധികം താഴ്ന്നത് യാത്രക്കാരിൽ ആശങ്ക പരത്തുന്നു. നിർമാണ ഘട്ടത്തിലുണ്ടായ അപാകതകൾ ഇതുവരെ പരിഹരിക്കാൻ അധികൃതർക്കായിട്ടില്ല.
പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ആദ്യനാൾ മുതൽ തന്നെ സമീപനപാത താഴ്ന്നുതുടങ്ങിയിരുന്നു. നിലവിൽ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ പാലത്തിലേക്ക് കയറാനും ഇറങ്ങാനും ഏറെ ബുദ്ധിമുട്ടുകയാണ്.
വലിയ വാഹനങ്ങൾ പാലത്തിൽനിന്നു സമീപന പാതയിലേക്ക് ഇറങ്ങുമ്പോൾ അടിഭാഗം റോഡിലിടിക്കുന്ന സ്ഥിതിയുണ്ട്. കൂടാതെ, പാലത്തിലേക്ക് കയറുന്ന വാഹനങ്ങളുടെ മുൻഭാഗത്തെ ടയറുകൾ പാലത്തിന്റെ ഭാഗത്ത് ശക്തമായി ഇടിച്ച് വാഹനം പെട്ടെന്ന് ഉയരുന്ന സാഹചര്യവുമുണ്ട്.
പാലത്തിൽനിന്ന് സമീപനപാതയിലേക്ക് കുത്തനെ വാഹനങ്ങൾ ഇറങ്ങുമ്പോഴും അങ്ങോട്ട് കയറുമ്പോഴും നിയന്ത്രണം നഷ്ടപ്പെട്ട് ഗുരുതരമായ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. നിലവിൽ വിനോദസഞ്ചാര സീസൺ ആരംഭിച്ചതിനാൽ വിദേശ സഞ്ചാരികൾ ഉൾപ്പെടെയുള്ള നിരവധിയാളുകളാണ് കുമരകത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
എന്നാൽ, ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്ന പുതിയ ഡ്രൈവർമാർക്ക് സമീപനപാതയിലെ ഈ അപായാവസ്ഥ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. ഇത് വലിയ രീതിയിലുള്ള അപകടസാധ്യതയാണ് വർധിപ്പിക്കുന്നത്.
മൂന്ന് വർഷത്തോളം നീണ്ട കനത്ത യാത്രാദുരിതത്തിനൊടുവിലാണ് കോണത്താറ്റ് പാലം ഒടുവിൽ ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

