മണിപ്പൂരിലുണ്ടായ സായുധ ആക്രമണത്തിൽ ഗർഭിണിയായ യുവതിയടക്കം നാല് പേരുടെ ജീവൻ നഷ്ടപ്പെട്ടു. ലോങ്പി, ടോളൻ എന്നീ ഗ്രാമങ്ങളിലാണ് ഇന്നലെ അജ്ഞാതർ നവീകൃത ആക്രമണം അഴിച്ചുവിട്ടത്.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടയിൽ ഒരു സ്ത്രീയെ കാണാതായിട്ടുമുണ്ട്.
പരിക്കേറ്റ രണ്ട് വ്യക്തികളെ അടിയന്തര ചികിത്സയ്ക്കായി അസം റൈഫിൾസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 1990-കളിലെ സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും അനുസ്മരിച്ച് കുക്കി സമൂഹം ‘കറുത്ത ദിനം’ (Black Day) ആയി ആചരിക്കുന്ന വേളയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
എന്നാൽ ഇത് കുക്കി ജനതയ്ക്ക് എതിരായ ഭീകരവാദ ആക്രമണമാണെന്ന് വെസ്റ്റേൺ വില്ലേജേഴ്സ് വോളൻ്റിയർസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

