തമിഴ്നാട്ടില് ചിത്രീകരണത്തിനിടെ മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിക്ക് ലഭിച്ച ഹൃദ്യമായ ആരാധക സ്നേഹം വെളിപ്പെടുത്തി നിർമാതാവ് ആന്റോ ജോസഫ് രംഗത്ത്. മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന്റെ കാരക്കുടിയിലെ ലൊക്കേഷനിൽ നിന്ന് മടങ്ങുന്ന വേളയിലുണ്ടായ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
തിരുപ്പത്തൂരിൽ ദേശീയപാതയിൽ ഉണ്ടായ ഗതാഗതക്കുരുക്കിനെ തുടർന്ന് മമ്മൂട്ടിയുടെയും സംഘത്തിന്റെയും യാത്ര തടസ്സപ്പെടുകയുണ്ടായി. ഗൂഗിൾ മാപ്പ് പരിശോധിച്ചിട്ടും യാത്രാതടസം ഒഴിവാക്കാൻ സാധിക്കാതെ മടങ്ങാൻ തയാറെടുക്കുമ്പോഴാണ് ഒരു യുവാവ് തുണയായി എത്തിയത്.
കാറിലുള്ളത് മമ്മൂട്ടിയാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസിയായ പാണ്ഡ്യൻ എന്ന യുവാവ് യാത്രാസഹായവുമായി എത്തുകയായിരുന്നു. തുടർന്ന് സ്വന്തം ബൈക്കിൽ മുന്നിൽ സഞ്ചരിച്ച് ഏകദേശം പത്ത് കിലോമീറ്ററോളം ദൂരം അദ്ദേഹം സംഘത്തിന് വഴിതെളിയിച്ചു നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

