ഫുട്ബോൾ താരം ലിയോണൽ മെസ്സിയുടെ പേരിലുളള പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട ഫയലുകളിൽ മുഴുവൻ നിയമവ്യവസ്ഥകളും കാറ്റിൽപ്പറത്തിയെന്ന് മന്ത്രി ഒ.ഇ.
ജനീഷ് വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇവർക്ക് മേൽ ബാഹ്യമായ സമ്മർദ്ദം പ്രവർത്തിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
മുൻകാലങ്ങളിൽ സമാനമായ കായിക മാമാങ്കങ്ങൾ നടത്തി പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളെയാണോ മേൽനോട്ടം ഏൽപ്പിച്ചത് എന്ന കാര്യത്തിൽ പ്രാഥമിക പരിശോധന പോലും നടന്നിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നടപടിക്രമങ്ങളിലെ ഈ വലിയ അവ്യക്തതയാണ് നിലവിലെ വിവാദങ്ങൾക്ക് ആധാരമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
ആർ.ബി.സി. സ്പോൺസർമാരെ നിശ്ചയിച്ചതിൽ വ്യക്തമായ അന്വേഷണമോ മാനദണ്ഡങ്ങളോ പാലിക്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപമാണ് ഈ അഴിമതി ആരോപണങ്ങൾക്ക് തുടക്കം കുറിച്ചതെന്നും മന്ത്രി ഒ.ഇ.
ജനീഷ് കൂട്ടിച്ചേർത്തു. പരിപാടി അവസാനിച്ചതിന് ശേഷമുള്ള നടപടിക്രമങ്ങളിലും ദുരൂഹത നിലനിൽക്കുന്നതായി അധികൃതർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

