തായ്ലാന്റിലെ പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്നതിനിടയിൽ എയർ ഇന്ത്യ വിമാനത്തിന് ആകാശത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു.
ബ്ലാക്ക് ബോക്സ് പരിശോധനയിലെ പ്രാഥമിക വിവരങ്ങൾ പ്രകാരം, ആകാശത്തുവെച്ച് നാല് സെക്കൻഡ് നേരത്തേക്ക് വിമാനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടുകയായിരുന്നു. പൈലറ്റിന്റെ നിർദ്ദേശങ്ങളോട് വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങൾ പ്രതികരിക്കാതെ വന്നതിനെ തുടർന്ന് വിമാനം പെട്ടെന്ന് മുന്നൂറ് അടി താഴ്ചയിലേക്ക് പതിച്ചു.
വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് ഈ അപകടാവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 4-നാണ് തായ്ലാന്റിലെ പൂക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട
എയർ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ടത്. പൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും 8 ജീവനക്കാരുമായി ദില്ലിയിലേക്ക് വന്ന എഐ 2379 എയർബസ് എ320 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിന് പിന്നാലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സംശയമുയർന്നിരുന്നു. ഇതിനിടയിൽ, അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിൽ എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന പരാതികളും ശക്തമായി.
ഈ സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ സിഇഒയെ വിളിച്ചുവരുത്തിയത്. സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെയാണ് കേന്ദ്രം വിളിച്ചുവരുത്തി വിശദീകരണം തേടിയത്.
ഈ അപകടത്തിൽ 13 യാത്രക്കാർക്കും 4 ജീവനക്കാർക്കും ഉൾപ്പെടെ ആകെ 17 പേർക്കാണ് പരിക്കേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

