ഉത്തർപ്രദേശിലെ ക്രിമിനൽ കേസ് അന്വേഷണങ്ങളിലെ പോലീസിന്റെ വീഴ്ചകളിൽ രൂക്ഷമായ വിമർശനവുമായി സുപ്രീംകോടതി. സംസ്ഥാനത്തെ എല്ലാ കേസ് അന്വേഷണങ്ങളും ഏറ്റെടുക്കാൻ സി.ബി.ഐയോട് ആവശ്യപ്പെടേണ്ടി വരുമെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.
ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സഞ്ജീവ് സച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തർപ്രദേശ് പോലീസിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചത്. യു.പി.
പോലീസിനെ പിരിച്ചുവിട്ട് സംസ്ഥാനത്തെ എല്ലാ അന്വേഷണങ്ങളും സി.ബി.ഐയെ ഏൽപ്പിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. “എല്ലാകാര്യങ്ങളിലും നിങ്ങൾക്ക് ഒരു അജണ്ടയുണ്ട്.
കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നതെങ്കിൽ ജനങ്ങൾ നിങ്ങളെ എങ്ങനെ വിശ്വസിക്കും. യുപി പൊലീസിന്റെ എല്ലാ അന്വേഷണങ്ങളും സിബിഐ നടത്തുന്നതാണ് നല്ലത്.
യുപി പൊലീസിനെ പിരിച്ചുവിടുന്നതാകും ഉചിതം. ഈ അസംബന്ധം എവിടെവെച്ചെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ട്”- സുപ്രീംകോടതി വ്യക്തമാക്കി.
യു.പി. പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ, പരാതിക്കാരൻ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസിനെ ഏൽപ്പിച്ചിട്ടും എഫ്.ഐ.ആറിൽ ‘അജ്ഞാതൻ’ എന്ന് രേഖപ്പെടുത്തിയതാണ് കോടതിയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

