ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദി ബിജെപി പ്രവർത്തകർ ‘ഹോമം’ നടത്തി ശുദ്ധീകരിച്ച നടപടിയിൽ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഈ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാകരവുമാണെന്ന് വിഡി സതീശൻ തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പരസ്യമായ ലംഘനമാണ് ഈ പ്രവൃത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. താൻ ദളിത് വിഭാഗത്തിൽപ്പെട്ട
ആളായതുകൊണ്ടാണ് സംസാരിച്ച വേദി ഇത്തരത്തിൽ ശുദ്ധീകരിച്ചതെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻപേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ജയിലിലടയ്ക്കണമെന്നും മല്ലികാർജുൻ ഖാർഗെ ഇതിനോടകം ആവശ്യപ്പെട്ടിരുന്നു. നമ്മുടെ രാജ്യവും ഇവിടുത്തെ ജനാധിപത്യ സംവിധാനവും ഇന്നത്തെ നിലയിലേക്ക് വളർന്നത് ദളിത് സമൂഹത്തിന്റെ വലിയ തോതിലുള്ള ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലമായിട്ടാണെന്ന് പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
ചരിത്രം ബോധപൂർവ്വം തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ബിജെപിക്കും സംഘപരിവാറിനും ഈ സമൂഹത്തിന്റെ ചരിത്രപരമായ സംഭാവനകളെ ഒരു കാരണവശാലും തുടച്ചുനീക്കാൻ സാധിക്കില്ല. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം.
ജാതി അനാചാരങ്ങൾക്കും സാമൂഹിക വിവേചനങ്ങൾക്കുമെതിരായി രാജ്യത്തെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി ശക്തമായി നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

