തിരുവനന്തപുരം സെന്റ് ജേക്കബ്സ് ട്രെയിനിംഗ് കോളജിലെ 2026–28 അധ്യയന വർഷത്തെ ബി.എഡ് ബാച്ചിന്റെ ഉദ്ഘാടന ചടങ്ങ് കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് ഭംഗിയായി നടന്നു. തിരുവനന്തപുരം ലാറ്റിൻ അതിരൂപത സഹായമെത്രാൻ മോസ്റ്റ് റവ.
ഡോ. ക്രിസ്തുദാസ് ആർ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ചും അധ്യാപക പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ചടങ്ങിൽ കോളജ് മാനേജർ റവ.
ഫാ. എം.
ആൽബർട്ട് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പാൾ ഡോ.
ലിഡ്സൺ രാജ്, വൈസ് പ്രിൻസിപ്പാൾ റവ. ഫാ.
ഡോ. തദേയൂസ് ഫിലിപ്പ്, ഡോ.
എലിസബത്ത് സാമുവൽ, കുമാരി. അഗ്രജ പി.
നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

