കോഴിക്കോട് മൂഴിക്കൽ ചെറുവറ്റ കുനിയേടത്ത് താഴം പ്രവർത്തിക്കുന്ന റെഡിമെയ്ഡ് വസ്ത്ര നിർമ്മാണ യൂണിറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്ഥാപനത്തിൽ തീപടർന്നത്.
കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ വ്യാപാരികളാണ് അധികൃതരെ വിവരം അറിയിച്ചത്.
ഉടൻതന്നെ വെള്ളിമാടുകുന്ന് അഗ്നിരക്ഷാനിലയത്തിൽ നിന്നും ഫയർ യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ.
ടി റഫീഖ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. ബിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
ഷട്ടർ തുറന്നപ്പോൾ ഉൾഭാഗത്ത് ശക്തമായ പുകയും തീയും നിലനിന്നിരുന്നു. തുടർന്ന് ബ്രീത്തിങ് അപാരറ്റസ് ധരിച്ച് അകത്തു കടന്നാണ് സേനാംഗങ്ങൾ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
പറമ്പിൽ ബസാർ കുനിയേടത്തു താഴം പിടി റഷീദ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. തീപിടിത്തത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന തുന്നൽ മെഷീനുകൾ, ഇസ്തിരിപ്പെട്ടികൾ, വസ്ത്ര നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള തുണിത്തരങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു.
പ്രാഥമിക നിഗമനമനുസരിച്ച് ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം. രക്ഷാപ്രവർത്തനത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ എം വി അരുൺ, എസ് അരുൺകുമാർ, പി അഖിൽ, ഇ എ അരുൺ എന്നിവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

