കോഴിക്കോട്: വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി വിദേശ മദ്യം വിൽപ്പന നടത്തുന്നതിനിടെ ഒരാൾ പിടിയിലായി. വെള്ളയിൽ സ്വദേശി തോപ്പയിൽ വീട്ടിൽ ഷമീർ (46) ആണ് പൊലീസിന്റെ പിടിയിലായത്.
പ്രദേശത്തെ പുതിയ കടവ് ഗണപതി ക്ഷേത്രത്തിന് പടിഞ്ഞാറ് വശം ബീച്ച് കേന്ദ്രീകരിച്ച് മദ്യവിൽപന നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതിയെ പിടികൂടിയത്.
പൊലീസിനെ കണ്ടയുടൻ രക്ഷപ്പെടാൻ ശ്രമിച്ച ഷമീറിനെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ഡിക്കി പരിശോധിച്ചതിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു.
മദ്യം വിറ്റുകിട്ടിയ 6,120 രൂപയും ഇയാളുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു. തുടർനടപടികൾക്കായി പ്രതിയെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

