കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 300 ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ തൊഴിൽ വകുപ്പ് ഔദ്യോഗികമായി ഇടപെടുന്നു.
വിഷയത്തിൽ പരിഹാരം കാണുന്നതിനായി ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ഉന്നതതല ചർച്ചകൾക്ക് കളമൊരുങ്ങി. ഈ മാസം 16-ന് തിരുവനന്തപുരത്ത് വെച്ചാണ് നിർണ്ണായകമായ ചർച്ച നടക്കുക.
ജീവനക്കാർക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക തീർപ്പാക്കുന്നതിനും, പിരിച്ചുവിട്ടവർക്കുള്ള നഷ്ടപരിഹാര പാക്കേജും സെറ്റിൽമെന്റും സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ വിശദമായി പരിശോധിക്കും. അതേസമയം, ശമ്പള വിതരണം മുടക്കി കമ്പനി പ്രവർത്തനം അവസാനിപ്പിക്കാൻ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് കമ്പനിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. കമ്പനിയിൽ നിക്ഷേപം നടത്തിയവരിൽ നിന്ന് വലിയ തുക തട്ടിയെടുത്തുവെന്നാണ് നിക്ഷേപകരുടെ പ്രധാന പരാതി.
നിക്ഷേപം നടത്തിയവരിൽ പലർക്കും തുക തിരികെ ലഭിച്ചിട്ടില്ലെന്ന് നിക്ഷേപകരുടെ പ്രതിനിധി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നിയമനടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നിക്ഷേപകർ.
തൊഴിൽ തർക്കത്തിന് പുറമെ സാമ്പത്തിക ക്രമക്കേടുകളും കൂടി പുറത്തുവരുന്നത് കമ്പനിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

