മാന്നാർ മേഖലയിലെ കള്ള് ഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ഇടിവള ഉപയോഗിച്ച് ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. വള്ളക്കാലി മേല്പാടം ചിറ്റാടിയിൽ വീട്ടിൽ വിമൽകുമാർ (41) ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ള് ഷാപ്പിൽ വെച്ചുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ പ്രകോപിതനായ പ്രതി, താൻ കയ്യിൽ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് യുവാവിന്റെ മുഖത്തും മൂക്കിലും ക്രൂരമായി മർദിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസ് നടത്തിയ അന്വേഷണം ഒടുവിൽ ഫലം കണ്ടു.
പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇടുക്കിയിലെ കട്ടപ്പന പുളിയന്മലയിൽ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാന്നാർ, വീയപുരം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുൻപും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

