‘എന്റെ ശരീരം സൂം ചെയ്ത് ഫോട്ടോയെടുത്തു’; വഴിവിട്ട് ഓൺലൈൻ ചാനലുകൾ, നിയമനിർമാണം പരിശോധിക്കുമെന്ന് ബിന്ദു കൃഷ്ണ – Bindu Krishna | Online Harassment | Cyber Law | Women Safety | Manorama Online News – മനോരമ ഓൺലൈൻ ന്യൂസ്
Read Full Article
ഓൺലൈൻ ഡെസ്ക്
Published: July 14, 2026 03:55 PM IST
Updated: July 14, 2026 04:56 PM IST
1 minute Read
മന്ത്രി ബിന്ദുകൃഷ്ണ (ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/ മനോരമ)
ന്യൂഡൽഹി ∙ സ്ത്രീകളുടെ ശരീരത്തിൽ സൂം ചെയ്തു ചിത്രം പകർത്തുന്ന ഓൺലൈൻ ചാനലുകളുെട പ്രവൃത്തിയെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
മന്ത്രിയായിട്ടും മുഖം പകർത്താതെ തന്റെ ശരീരത്തിന്റെ ചിത്രം പകർത്തിയെന്നും ഇത്തരം പ്രവണത വ്യാപകമായി വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതു തടയുന്നത് സംബന്ധിച്ച് നിയമനിർമാണം നടത്താൻ സർക്കാർ പരിശോധന നടത്തും.
കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന ചടങ്ങിലാണ് തനിക്ക് ദുരനുഭവമുണ്ടായത്. മുഖം പകർത്താതെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ഇതുകണ്ട ചിലർ പ്രശ്നമുണ്ടാക്കി അത് ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
What you should read next
‘‘ജൂലൈ ആറിനായിരുന്നു ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം. ഒരു സ്കൂളിൽ പോയപ്പോൾ അവിടെ ഉള്ള ഒരാൾ ഫോട്ടോയെടുത്തു.
അയാളുടെ തൊട്ടു പിന്നിൽ ഇരിക്കുന്നയാൾ കാണുന്നത് എന്റെ ശരീരത്തിൽ സൂം ചെയ്യുന്നതാണ്, എന്റെ മുഖമല്ല സൂം ചെയ്തത്. അപ്പോൾ തന്നെ അടുത്ത് നിന്ന ആൾ അയാളെ മാറ്റി.
അയാൾ കണ്ടതു കൊണ്ട് കുഴപ്പമില്ലെന്ന് വിചാരിച്ചു. പക്ഷേ, അവർ പോസ്റ്റ് ചെയ്തതിൽ ഈ ബോഡി പാർട്ടുണ്ട്.
അത് വലിയ വിഷയമാക്കിയപ്പോൾ അയാൾ ഡിലീറ്റ് ചെയ്തു. ആളുകൾ അത് സ്ക്രീൻ ഷോട്ട് എടുത്തു വച്ച് വലിയ വിഷയമാക്കി.
സംസ്ഥാനത്തെ ഒരു മന്ത്രിയായ എന്റെ ശരീരത്തിന്റെ ഫോട്ടോ അങ്ങനെയെടുക്കാൻ ധൈര്യമുള്ളവർ സ്കൂളിൽ പഠിക്കുന്ന കുട്ടികളോട് എങ്ങനെയായിരിക്കും. സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ചടങ്ങുകളിലും ഇത്തരം വഴിവിട്ട
രീതിയിൽ ഓൺലൈൻ ചാനലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ നിയമനിർമാണം നടത്താനുള്ള സാധ്യതകൾ സർക്കാർ തീർച്ചയായും പരിശോധിക്കും.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള കുറ്റകൃത്യങ്ങളോട് സീറോ ടോളറൻസ് എന്നതാണ് സർക്കാർ നയം’’– മന്ത്രി പറഞ്ഞു. mo-politics-leaders-bindhu-krishna mo-news-common-latestnews mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-crime-crimeagainstwomen mo-crime-cybercrime 40oksopiu7f7i7uq42v99dodk2-list 5bnovoevh0i2e4vj2tlk4nj0fk mo-news-common-keralanews
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

