ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സർവകലാശാലകളെ സമീപിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദേശം നൽകുന്നതിനായി രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഐഡിപി സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 18 വൈകിട്ട് 3 മണിക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
വിദേശ പഠനം: കോഴ്സുകളും തൊഴിൽ സാധ്യതകളും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വെബിനാറിൽ വിദഗ്ധർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികളുമായി ആശയവിനിമയം നടത്തും. അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ പഠന കേന്ദ്രങ്ങളിലെ കോഴ്സുകൾ, പ്രവേശന നടപടിക്രമങ്ങൾ, സ്കോളർഷിപ്പുകൾ, വിദ്യാർഥി വീസ, തൊഴിൽ സാധ്യതകൾ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഈ പരിപാടിയിലൂടെ ലഭിക്കും.
കൂടാതെ, ഐഡിപിയുടെ വിദഗ്ധ കൗൺസിലർമാർ വിദ്യാർഥികളുടെ വ്യക്തിഗത സംശയങ്ങൾക്ക് മറുപടി നൽകും. വിദേശത്ത് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തങ്ങൾക്ക് അനുയോജ്യമായ സർവകലാശാലകളെയും കോഴ്സുകളെയും തിരഞ്ഞെടുക്കാൻ ഈ വെബിനാർ സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.
വിദേശ പഠന മേഖലയിലെ പുതിയ പ്രവണതകളും അവസരങ്ങളും നേരിട്ട് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച വേദിയായിരിക്കും. സൗജന്യ കൗൺസിലിങ്, അപേക്ഷാ നടപടിക്രമങ്ങൾ, സ്കോളർഷിപ് സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള മാർഗനിർദേശങ്ങളും പങ്കാളികൾക്ക് ലഭ്യമാകും.
‘വിദേശ പഠനത്തിലേക്കുള്ള നിങ്ങളുടെ ആദ്യ ചുവടുവെപ്പിന് വിശ്വസനീയമായ മാർഗദർശി’ എന്ന സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 8891150504 എന്ന നമ്പറിൽ ബന്ധപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

