യുഡിഎഫ് സർക്കാരിന്റെ പ്രമുഖ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി നടപ്പിലാക്കിയിട്ട് നാളെ ഒരു മാസം പൂർത്തിയാകുന്നു. പദ്ധതിയുടെ തുടക്കം മുതൽ വലിയ ജനകീയ സ്വീകാര്യതയാണ് ലഭിച്ചതെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
ഇതുവരെ 5 ലക്ഷം അധിക വനിതാ യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളെ ആശ്രയിച്ച് യാത്ര ചെയ്തത്. പദ്ധതിയുടെ ഭാഗമായി പ്രതിദിനം രണ്ടരക്കോടി രൂപയുടെ സൗജന്യ ടിക്കറ്റുകൾ വിതരണം ചെയ്യുമെന്നായിരുന്നു പ്രാഥമിക കണക്കുകൂട്ടൽ.
എന്നാൽ, തിരക്ക് വർധിച്ചതോടെ ചില ദിവസങ്ങളിൽ ഇത് 3 കോടി രൂപ വരെ ഉയർന്നിട്ടുണ്ട്. നേരത്തെ ആകെ യാത്രക്കാരിൽ 40 മുതൽ 50 ശതമാനം വരെയായിരുന്നു സ്ത്രീകളുടെ പ്രാതിനിധ്യം.
എന്നാൽ നിലവിൽ ഇത് 60 ശതമാനമായി വർധിച്ചു. സ്വന്തമായി ഇരുചക്രവാഹനങ്ങളിലും കാറുകളിലും യാത്ര ചെയ്തിരുന്ന വലിയൊരു വിഭാഗം വനിതാ ജീവനക്കാരും ഇപ്പോൾ ബസ് യാത്രയിലേക്ക് മാറിയിട്ടുണ്ട്.
ഇതിന്റെ ഫലമായി രാവിലെയും വൈകിട്ടും ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാന ബജറ്റിൽ 600 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ വകയിരുത്തിയിട്ടുള്ളത്.
നിലവിൽ 3125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്കായി ഈ സൗജന്യ യാത്ര സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

