നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന നീറ്റ് യുജി പുനഃപരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ വീണ്ടും ദുരിതത്തില്‍. പരീക്ഷാര്‍ത്ഥികള്‍ക്കായി ഇന്ന് ലഭ്യമാക്കിയ അഡ്മിറ്റ് കാര്‍ഡുകള്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന വ്യാപകമായ പരാതിയാണ് ഉയരുന്നത്.
കഴിഞ്ഞ രണ്ട് മണിക്കൂറുകളായി വിദ്യാര്‍ഥികള്‍ വെബ്സൈറ്റില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്‍ടിഎ നല്കിയ ലിങ്കുകളില്‍ കടുത്ത സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ട്. സെര്‍വറിലുണ്ടായ അമിതമായ തിരക്കാണ് സാങ്കേതിക പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് എന്‍ടിഎ നല്കുന്ന വിശദീകരണം.
അതേസമയം, അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്ന പ്രക്രിയയിലേക്ക് കടക്കുന്നതിന് മുന്‍പായി, റീഫണ്ട് നടപടികള്‍ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും എന്‍ടിഎ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ വിവരങ്ങള്‍ കൃത്യമായി പൂരിപ്പിച്ച് സമര്‍പ്പിച്ചിട്ടും സാങ്കേതിക തകരാറുകള്‍ തുടരുന്നതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

