പുതുതായി ലഭിച്ച പാസ്പോർട്ടിന്റെ പുറംചട്ടയിൽ കാണപ്പെടുന്ന ചെറിയ സ്വർണ്ണ ചതുര ചിഹ്നം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നു. പൂജ എന്ന ഉപയോക്താവ് എക്സ് (X) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പാണ് ഈ വിഷയത്തിൽ ചർച്ചകൾക്ക് തുടക്കമിട്ടത്.
പാസ്പോർട്ടിന്റെ മുൻകവറിൽ പുതുതായി പ്രത്യക്ഷപ്പെട്ട ഈ ചിഹ്നം സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാണോ അതോ യാത്രാ രേഖകൾ ട്രാക്ക് ചെയ്യാനുള്ള മാർഗ്ഗമാണോ എന്ന സംശയമായിരുന്നു അവർ ഉന്നയിച്ചത്.
തന്റെ പോസ്റ്റിൽ പൂജ ഇങ്ങനെ കുറിച്ചു, “I just got my passport renewedand noticed this strange little rectangle at the bottomThe funny thing is, my old passport never had it.I kept staring at it for a while, wondering what it wasIs it a new security feature ?Some kind of hidden tracking code ?Or something… pic.twitter.com/J7nh1Y4M3y— Pooja (@poojaofficial5) June 12, 2026” ഈ പോസ്റ്റിന് ലഭിച്ച മറുപടികളിലൂടെയാണ് ചിഹ്നത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട
ബയോമെട്രിക് ചിഹ്നമാണ് ഇതെന്നും, പാസ്പോർട്ടിനുള്ളിൽ ഒരു മൈക്രോചിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നുവെന്നും സാങ്കേതിക വിദഗ്ദ്ധരും സ്ഥിരം യാത്രക്കാരും വിശദീകരിച്ചു. പഴയ പാസ്പോർട്ടുകൾ ഇലക്ട്രോണിക് സംവിധാനങ്ങൾ ഇല്ലാത്തവയായിരുന്നതിനാലാണ് അവയിൽ ഈ ചിഹ്നം കാണാതിരുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടി.
അതിർത്തി സുരക്ഷാ കേന്ദ്രങ്ങളിൽ വിവരങ്ങൾ അതിവേഗം ഡിജിറ്റലായി കൈമാറുന്നതിനും രേഖകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും എൻ.എഫ്.സി (NFC) അഥവാ ആർ.എഫ്.ഐ.ഡി (RFID) ചിപ്പുകൾ സഹായകമാകുന്നു. ആധുനികവൽക്കരണത്തിന്റെ ഭാഗമായി ആഗോളതലത്തിൽ മെഷീൻ റീഡബിൾ രേഖകൾ ഇപ്പോൾ നിർബന്ധമാക്കിക്കൊണ്ടിരിക്കുകയാണ്.
ഇത്തരം സൗകര്യങ്ങൾ യാത്രക്കാർക്ക് കൂടുതൽ സുരക്ഷയും വേഗത്തിലുള്ള സേവനവും ഉറപ്പാക്കുന്നുവെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

