ഒമാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ മലയാളി ഉൾപ്പെടെയുള്ള ജീവനക്കാർ കുടുങ്ങിക്കിടക്കുന്നതിനിടെ, ഇന്ത്യൻ നാവികന് ദാരുണാന്ത്യം. എം.ടി സെലസ്റ്റിയൽ എന്ന കപ്പലിലെ സെക്കൻഡ് ഓഫീസറും തമിഴ്നാട് സ്വദേശിയുമായ നിഷാന്ത് ഉയിർത്തനാഥനാണ് അന്തരിച്ചത്.
ജൂൺ പതിനൊന്നിന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ ലഭിക്കാതെയായിരുന്നു മരണം സംഭവിച്ചത്. മരണം നടന്ന് രണ്ട് ദിവസങ്ങൾ പിന്നിട്ടിട്ടും മൃതദേഹം നാട്ടിലെത്തിക്കാനോ സംസ്കരിക്കാനോ ഉള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
നിലവിൽ കപ്പലിൽ തന്നെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അഴുകുന്നത് തടയാൻ സഹപ്രവർത്തകർ അതീവ ദുഷ്കരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. തണുത്ത വെള്ളം നിറച്ച കുപ്പികൾ മൃതദേഹത്തിന് ചുറ്റും വെച്ചാണ് ജീവനക്കാർ സംരക്ഷിക്കുന്നത്.
കപ്പൽ ജീവനക്കാർ നിലവിൽ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫോർവേഡ് സീമെൻ യൂണിയൻ ഓഫ് ഇന്ത്യ (FSUI) അറിയിച്ചു. അടിയന്തരമായി ഇടപെടൽ നടത്തി മൃതദേഹം നാട്ടിലെത്തിക്കാനും കുടുങ്ങിക്കിടക്കുന്ന മറ്റ് ജീവനക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനും അധികൃതർ തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

