തിരുവനന്തപുരം: ദീർഘകാലമായി പൊതുവേദിയിലും മാധ്യമങ്ങൾക്കു മുന്നിലും സ്ഥിരസാന്നിധ്യമായിരുന്ന കണ്ണട ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തിമിര ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട
ചികിത്സയ്ക്ക് ശേഷമാണ് താൻ കണ്ണട ഉപയോഗിക്കുന്നത് നിർത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
തന്റെ കാഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ: “കണ്ണിന് ചികിത്സ നടത്തി.
ചികിത്സ തിമിരത്തിന്റേതായിരുന്നു. അതിനുശേഷം വായിക്കാൻ കണ്ണടയുടെ ആവശ്യമില്ല.
കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞു കണ്ണട
വേണ്ടെന്ന്. അങ്ങനെ കണ്ണട
ഉപയോഗിക്കാതിരിക്കുകയാണ്. ഉപയോഗിക്കണമെന്ന് പലരും പറയുന്നുണ്ട്.
കുറേ കാലമായി കണ്ണടയോടെയുള്ള മുഖം കണ്ടതിനാലാണത്.” വർഷങ്ങളായി കണ്ണട ധരിച്ചുള്ള പിണറായി വിജയന്റെ ചിത്രം പൊതുസമൂഹത്തിന് പരിചിതമായിരുന്നു.
നിലവിൽ തിമിര ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വൈദ്യപരിശോധനയിൽ കാഴ്ചയിൽ കാര്യമായ പുരോഗതി ഉണ്ടായതിനാലാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം കണ്ണട ഒഴിവാക്കിയത്.
ജൂൺ 14, 2026-ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

