പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു. വിമത എംപിമാർക്ക് നേതൃത്വം നൽകുന്ന കക്കോലി ഘോഷ് ദസ്തിദാറിന്റെ മകൻ ഡോ.
ബൈദ്യനാഥ് ഘോഷ് ദസ്തിദാർ, പാർട്ടി അധ്യക്ഷ മമത ബാനർജി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ടുവെന്നാരോപിച്ച് തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനടപടി.
മമത ബാനർജിക്ക് പുറമെ പാർട്ടി നേതാക്കളായ മഹുവ മൊയ്ത്ര, കല്യാൺ ബാനർജി, സൗഗത റോയ്, സൊണാലി ഗുഹ എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരിക്കലും താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ഡോ.
ബൈദ്യനാഥ് ഘോഷ് ദസ്തിദാർ വ്യക്തമാക്കി. കൂടാതെ, താനും സഹോദരനും അമ്മയും പതിവായി മദ്യപിക്കുമെന്ന സൊണാലി ഗുഹയുടെ പരാമർശം തികച്ചും അപകീർത്തികരമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം പരസ്യമായി മാപ്പ് പറയണമെന്നും പ്രസ്താവന പിൻവലിക്കണമെന്നുമാണ് ആവശ്യം. അല്ലാത്തപക്ഷം മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബരാസത്ത് മണ്ഡലത്തിൽ മത്സരിക്കാൻ താൻ സീറ്റ് ആവശ്യപ്പെട്ടുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. മറിച്ച്, ബരാസത്ത് മണ്ഡലത്തിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വവുമായി ബന്ധമുള്ളവർ തന്നെ സമീപിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
കക്കോലി ഘോഷ് ദസ്തിദാർ നേതൃത്വം നൽകുന്ന 19 വിമത എംപിമാർ പാർട്ടിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഡൽഹിയിൽ ഇന്ന് യോഗം ചേരുന്ന വിമത എംപിമാർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരങ്ങളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

