വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ വീണ്ടും കൂടിക്കാഴ്ച നടത്താൻ ധാരണയായി. 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള ഈ സുപ്രധാന കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നത്.
ഫ്രാൻസിലെ എവിയാനിൽ ഈ മാസം 16, 17 തീയതികളിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ ഉഭയകക്ഷി ചർച്ചകൾ നടക്കുമെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം പ്രത്യേക അതിഥിയായാണ് നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഡോണൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ 2025 ഫെബ്രുവരിയിൽ നരേന്ദ്ര മോദി വാഷിംഗ്ടൺ സന്ദർശിച്ചിരുന്നു. അതിനുശേഷം നീണ്ട
16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുനേതാക്കളും നേരിട്ട് ചർച്ച നടത്തുന്നത്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പുറമെ ഫ്രാൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായും ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചകൾ നടത്താൻ പദ്ധതിയിടുന്നുണ്ട്.
നയതന്ത്ര ബന്ധത്തിലെ നിർണായക ഘട്ടം
ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഘട്ടത്തിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറുകളിലെ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധം, സാങ്കേതികവിദ്യ, സാമ്പത്തിക സഹകരണം എന്നീ മേഖലകളിൽ കൂടുതൽ കരുത്തുറ്റ പങ്കാളിത്തം ഉറപ്പാക്കുകയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ ഒരു വർഷത്തെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്തുന്നതിനൊപ്പം, ഇരു സർക്കാരുകളും മുൻഗണന നൽകുന്ന വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാക്കുന്നതിനെക്കുറിച്ചും നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും ചർച്ചകൾ നടത്തുമെന്നാണ് ലഭ്യമായ വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

