പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ, വർണ മഷികളുടെ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിതരണത്തിൽ തടസ്സമുണ്ടായതോടെ ജപ്പാനിലെ പ്രമുഖ ലഘുഭക്ഷണ പാക്കറ്റുകൾ ബ്ലാക്ക് ആൻഡ് വൈറ്റ് ശൈലിയിലേക്ക് മാറുന്നു. ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൽബി എന്ന കമ്പനിയാണ് തങ്ങളുടെ ഉൽപന്നങ്ങളുടെ പാക്കേജിങ്ങിൽ ഇത്തരമൊരു മാറ്റത്തിന് നിർബന്ധിതരായത്.
പാക്കേജിങ്ങിന്റെ പുറംഭാഗത്ത് മാറ്റങ്ങൾ വന്നെങ്കിലും, ഉള്ളിലുള്ള ഭക്ഷണവിഭവങ്ങളുടെ ഗുണനിലവാരത്തിലോ അളവിലോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ഉൽപന്ന വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഈ മാസം 25 മുതൽ 14 വ്യത്യസ്ത ഇനം ഉൽപന്നങ്ങളുടെ പാക്കേജിങ്ങിലാണ് കമ്പനി മാറ്റം വരുത്തുന്നത്. പെട്രോളിയത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന നാഫ്ത ഉപയോഗിച്ചാണ് പ്ലാസ്റ്റിക്കും മഷിയും നിർമിക്കുന്നത്.
ഊർജ്ജ ആവശ്യങ്ങൾക്കായി പൂർണമായും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ജപ്പാൻ. പശ്ചിമേഷ്യൻ യുദ്ധം ആഗോള വിതരണ ശൃംഖലയെ ബാധിച്ചതോടെയാണ് ഇത്തരം പ്രതിസന്ധികൾ ഉടലെടുത്തത്.
നിലവിൽ കാൽബിയുടെ ജനപ്രിയ ഉൽപന്നങ്ങൾ ജപ്പാനിലെ മുഴുവൻ വിപണികളിലും, കൂടാതെ യുഎസ്, ചൈന, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

