തൊടുപുഴ: നിയുക്ത കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.
മണി രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ ആശംസകൾ അറിയിച്ചത്.
“ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകൾ നേരുന്നു.
തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ടവെയിറ്റിങ്ങും” എന്നാണ് അദ്ദേഹം കുറിച്ചത്. പത്ത് ദിവസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കും കടുത്ത അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് വി.ഡി.
സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർട്ടി ഹൈക്കമാൻഡ് തീരുമാനം കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
ഇതോടെ കേരളത്തിന്റെ ഇരുപത്തിനാലാമത്തെ മുഖ്യമന്ത്രിയായും, കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുന്ന അഞ്ചാമത്തെ മുഖ്യമന്ത്രിയായും വി.ഡി. സതീശൻ അധികാരമേൽക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

