ആമസോൺ തങ്ങളുടെ ജനപ്രിയ ഇ-റീഡർ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കിൻഡിൽ സ്ക്രൈബിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നു. വായനയ്ക്കൊപ്പം തന്നെ കുറിപ്പുകൾ എഴുതാനും സൗകര്യമൊരുക്കുന്ന ഈ വലിയ ഡിസ്പ്ലേയുള്ള കിൻഡിൽ മോഡലിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പതിപ്പാണിത്.
ഫ്രണ്ട്ലൈറ്റ് സൗകര്യം ഒഴിവാക്കിയാണ് ഈ പതിപ്പ് വിപണിയിലെത്തുന്നത്. 11 ഇഞ്ച് ഇ-ഇങ്ക് ഡിസ്പ്ലേയും സ്റ്റൈലസും ഉൾപ്പെടുന്ന ഈ ഉപകരണം പ്രൊഫഷണലുകൾക്ക് കുറിപ്പുകൾ തയ്യാറാക്കാനും ഡോക്യുമെന്റുകൾ എഡിറ്റ് ചെയ്യാനും ഏറെ സഹായകമാണ്.
വായനാ സൗകര്യങ്ങൾക്കൊപ്പം ഓഡിയോ ബുക്കുകൾ കേൾക്കാനും ഇതിൽ സൗകര്യമുണ്ട്. 430 ഡോളർ നിരക്കിലാണ് ഈ പുതിയ മോഡൽ വിപണിയിലെത്തുന്നത്.
അമേരിക്ക, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ബെൽജിയം, നെതർലാൻഡ്സ്, അയർലൻഡ്, ജപ്പാൻ, ഓസ്ട്രേലിയ, കാനഡ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ജൂൺ 10 മുതൽ ഉപകരണം വിൽപ്പനയ്ക്കെത്തും. ജൂൺ 11 മുതൽ ആമസോൺ വെയർഹൗസുകളിൽ നിന്ന് ഉൽപ്പന്നങ്ങളുടെ വിതരണം ആരംഭിക്കും.
ആമസോൺ അധികൃതർ ‘ഗുഡ് ഇ-റീഡർ’ എന്ന മാധ്യമത്തോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പഴയ കിൻഡിൽ മോഡലുകളെ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്കിടയിലാണ് പുതിയ മോഡലിന്റെ വരവ് എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

