ഉയർന്ന ആത്മവിശ്വാസത്തിന്റെയും മാനസിക കരുത്തിന്റെയും പിൻബലത്തിൽ നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് ജില്ലയിൽ നിന്നുള്ള രണ്ടുപേർ. കൂരാച്ചുണ്ട് ഒറ്റപ്ലാക്കൽ റെജി– സെലിൻ ദമ്പതികളുടെ മകനും കൊച്ചി ദി ചോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ സാവിയോ മൈക്കലാണ് ഈ നേട്ടം കൈവരിച്ചവരിൽ ഒരാൾ.
ഏപ്രിൽ 15 മുതൽ 28 വരെ നടന്ന ട്രെക്കിങ് ദൗത്യത്തിലാണ് സാവിയോ പങ്കെടുത്തത്. സമുദ്രനിരപ്പിൽ നിന്ന് 5364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാംപിൽ എത്തിയ സാവിയോ, തുടർന്ന് 5500 മീറ്ററിനു മുകളിലേക്കും ഉയരം കീഴടക്കി.
കഠിനമായ തണുപ്പും ഓക്സിജന്റെ കുറവും ദീർഘമായ മലകയറ്റവും അതിജീവിച്ചാണ് ഈ പതിമൂന്നുകാരൻ ഈ സാഹസിക നേട്ടം സ്വന്തമാക്കിയത്. എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കുന്ന പ്രായം കുറഞ്ഞ വിദ്യാർഥികളിൽ ഒരാളെന്ന നിലയിലും സാവിയോ ശ്രദ്ധേയനായി.
ഇതേസമയം, ചക്കിട്ടപാറ സ്വദേശിയായ എൻജിനീയറും സമാനമായ നേട്ടം കൈവരിച്ചു. തലച്ചിറ പ്രകാശിന്റെ മകനായ ശരത് പ്രകാശാണ് കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും കരുത്തിൽ 5364 മീറ്റർ ഉയരമുള്ള എവറസ്റ്റ് ബേസ് ക്യാംപിൽ എത്തിയത്.
ഇരുവരുടെയും നേട്ടം നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

