കൊല്ലം അഞ്ചാലംമൂട് പനയം ചെമ്മനാട് ഭാഗത്ത് അയൽവാസിയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പനയം ചെമ്മനാട് മിനി ഭവനത്തിൽ ലാൽ കൃഷ്ണ (34) ആണ് അഞ്ചാലംമൂട് പോലീസിന്റെ പിടിയിലായത്.
പനയം ചെമ്മനാട് സ്വദേശിയായ തുളസീധരനെയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. പ്രതി ലാൽ കൃഷ്ണ മദ്യലഹരിയിൽ നിരന്തരമായി തുളസീധരനെയും കുടുംബാംഗങ്ങളെയും അസഭ്യം പറയുകയും പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ടായിരുന്നു.
ഈ ശല്യം ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. വീട്ടുമുറ്റത്ത് കിടന്നിരുന്ന മാർബിൾ കഷണം ഉപയോഗിച്ച് പ്രതി തുളസീധരനെ മർദ്ദിക്കുകയായിരുന്നു.
നിലത്തിട്ട് ആക്രമിച്ച ശേഷം തലയിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് അഞ്ചാലംമൂട് പോലീസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കൊലപാതക ശ്രമത്തിനാണ് പ്രതിക്കെതിരെ പോലീസ് കേസുകൾ ചുമത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

