റിയാദ്: സൗദി അറേബ്യയിൽ തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ട നിയമനടപടികൾ അന്തിമഘട്ടത്തിലെത്തി.
മുഴുവൻ രേഖകളും പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് മെയ് 19-ഓടെ അദ്ദേഹം ജയിൽമോചിതനാകുമെന്ന് മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ അറിയിച്ചു. മെയ് 19-നാണ് അദ്ദേഹത്തിൻ്റെ ശിക്ഷാ കാലാവധി പൂർത്തിയാകുന്നത്.
തുടർന്ന് മെയ് 20-ഓടെ അബ്ദുൽ റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷൻ കൗൺസിലിൻ്റെ പ്രതീക്ഷ. സൗദി ബാലൻ അനസ് അൽ ഫായിസിൻ്റെ മരണവുമായി ബന്ധപ്പെട്ട
കേസിലാണ് അബ്ദുൽ റഹീം അറസ്റ്റിലായത്. 2006 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
തുടർന്ന് 2012-ൽ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനമായി നൽകിയതിനെത്തുടർന്ന് വധശിക്ഷ ഒഴിവാക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

